ആരോഗ്യ മന്ത്രി രാജിവയ്ക്കണം
പത്തനംതിട്ട: ആറൻമുളയിൽ കാെവിഡ് രോഗി പീഡനത്തിനിരയായത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണം.
ബാബു ജോർജ് ,
ഡി.സി.സി പ്രസിഡന്റ്
പത്തനംതിട്ട : കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സർക്കാർ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടെ കൂട്ടാതെ രോഗിയായ യുവതിയെ തനിച്ച് ആംബുലൻസിൽ കൊണ്ട് പോയത് ഗുരുതരമായ നിയമ ലംഘനമാണ്.
അശോകൻ കുളനട
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
പത്തനംതിട്ട :കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം അത്യന്ത ദുഃഖകരവും സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. രോഗികളെ ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതിലും കൃത്യമായി ഭക്ഷണവും മരുന്നും നൽകുന്നതിലും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണുള്ളത്.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി