ആറ്റിങ്ങലിൽ 20 കോടിയുടെ കഞ്ചാവ് പിടികൂടി

Monday 07 September 2020 4:02 AM IST

ആറ്റിങ്ങൽ: കണ്ടെയ്‌നർ ലോറിയിലെ രഹസ്യ അറയിൽ കടത്തിക്കൊണ്ടുവന്ന 501.5 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്ന് പിടികൂടി.കോരാണി ടോൾമുക്കിൽ നിന്ന് ഇന്നലെ രാവിലെ 7ഓടെയാണ് കഞ്ചാവ് പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ 20 കോടി രൂപ വിലവരും.കേരളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് എക്സൈസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ‌ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ് ഖൽസി,​ സഹായി ജാർഖണ്ഡ് സ്വദേശി കൃഷ്ണയാദവ് എന്നിവർ പിടിയിലായി. തൃശൂർ, ​കണ്ണൂർ,​ എറണാകുളം എന്നിവിടങ്ങലിലെ കച്ചവടക്കാർക്ക് എത്തിക്കാനായി ചിറയിൻകീഴ് സ്വദേശിയായ ഒരാളുടെ ഗോഡൗണിലേക്ക് എത്തിച്ചതാണിത്.