സ്ത്രീകളെ കൊണ്ടുപോകുന്നത് സുരക്ഷയില്ലാതെ
Monday 07 September 2020 12:45 AM IST
പത്തനംതിട്ട: കൊവിഡ് പോസിറ്റീവായ സ്ത്രീകളെ ആംബുലൻസിൽ കയറ്റി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് സുരക്ഷയില്ലാതെ. ആംബുലൻസിൽ സ്ത്രീകളെ കയറ്റുമ്പോൾ ഡ്രൈവർ മാത്രമാണ് ഉണ്ടാകാറുള്ളത്. ആരോഗ്യ പ്രവർത്തകർകൂടി ആംബുലൻസിൽ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ, മിക്കപ്പോഴും ഇത് പാലിക്കാറില്ല. രാത്രിയിൽ ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത ആംബുലൻസ് ഡ്രൈവർമാർക്കൊപ്പമാണ് സ്ത്രീകൾ യാത്രചെയ്യുന്നത്.
പി.പി.ഇ കിറ്റും മാസ്കും ധരിച്ച ഡ്രൈവർമാരെ തിരിച്ചറിയാനുമാവില്ല. 108 ആംബുലൻസുകളിലെ ഡ്രൈവർമാരെ നിയമിക്കുന്നത് സ്വകാര്യ ഏജൻസിയാണ്.