മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ മധുരം, ഇ പേപ്പറിൽ പത്ത് പ്രത്യേകപേജുകൾ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയൊൻപതാം പിറന്നാൾ. പ്രായത്തെ തോല്പിച്ച് ദേശങ്ങളും ഭാഷകളും കടന്ന് ആറ് ഭാഷകളിലായി നാല് പതിറ്റാണ്ടുകൾ കൊണ്ട് നാനൂറിലേറെ സിനിമകളിലഭിനയിച്ച ഇൗ നടന വിസ്മയത്തിന് അർഹമായൊരു പിറന്നാൾ സമ്മാനമൊരുക്കുകയാണ് കേരളകൗമുദി. ഇന്നത്തെ എക്സ്റ്റന്റഡ് ഇ പേപ്പറിൽ പത്ത് പേജുകളിലായാണ് കേരളകൗമുദി മമ്മൂട്ടി വിശേഷങ്ങൾ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ അഭിമുഖം, തങ്ങളുടെ പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളെക്കുറിച്ച് പ്രമുഖ സംവിധായകർ എഴുതുന്ന കുറിപ്പുകൾ, മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും കുറിച്ച് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് എന്നിവർ എഴുതുന്ന ലേഖനങ്ങൾ, മമ്മൂട്ടിയെക്കുറിച്ചുള്ള അപൂർവ്വ വിശേഷങ്ങൾ, മമ്മൂട്ടിയുടെ നായികമാരെക്കുറിച്ചുള്ള സ്പെഷ്യൽ ഫീച്ചർ എന്നിവയ്ക്കൊപ്പം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ സമ്പൂർണ ലിസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.