കൊവിഡ് രോഗിക്ക് പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Monday 07 September 2020 12:57 AM IST
തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.