മന്ത്രി തോമസ് ഐസക്കിന് കൊവിഡ്

Sunday 06 September 2020 11:22 PM IST

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രി കൊവിഡ് ബാധിതനാകുന്നത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐസക്കിൻെറ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എല്ലാം നിരീക്ഷണത്തിൽ പോയി. ജലദോഷവും പനിയുടെ ലക്ഷണങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. തുടർന്ന് പേഴ്സണൽ സ്റ്റാഫിലുള്ള 13പേരെ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇന്ന് മന്ത്രിയുടെ സ്രവം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അയക്കും. നിരീക്ഷണത്തിലുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ലക്ഷണമുള്ളവരെ വരും ദിവസങ്ങളിൽ പരിശോധിക്കും. കഴിഞ്ഞ ദിവസങ്ങളിലുള്ള മന്ത്രിയുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. വെള്ളിയാ‌ഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക്കുണ്ടായിരുന്നു. എന്നാൽ ആരെല്ലാം നിരീക്ഷത്തിൽ പോകുമെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.