ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ദാർശനിക പ്രതിഭകൾ: മിസോറം ഗവർണർ
Sunday 06 September 2020 11:30 PM IST
ഐസ്വാൾ: ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾ കണ്ട ദാർശനിക പ്രതിഭകളും നവോത്ഥാന നായകരുമായിരുന്നുവെന്ന് മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
ഡൽഹി എൻ.എസ്.എസ് സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആത്മീയതയും ഭൗതികതയും കോർത്തിണക്കിയാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. ജാതിരഹിത സാമൂഹ്യ വ്യവസ്ഥയ്ക്ക് വേണ്ടി പ്രവർത്തിച്ചു. യൂറോ സെൻട്രിക്ക് വിദ്യാഭ്യാസം മാറ്റി ഇൻഡോ സെൻട്രിക് വിദ്യാഭ്യാസം കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിത ദർശനങ്ങൾ ആഴത്തിലുള്ള പാഠ്യവിഷയമാക്കേണ്ടത് ഈ കാലഘട്ടത്തിന് ആവശ്യമാണ്. അതിനായി ഭാരതം പൊതുവിലും കേരള സമൂഹം പ്രത്യേകമായും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.