ജസ്റ്റിസ് കൃഷ്ണൻ നായർ ഉപദേശക സമിതി ചെയർമാൻ

Sunday 06 September 2020 11:49 PM IST

തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനായി രൂപീകരിക്കുന്ന ആദ്യ ഉപദേശക സമിതിയുടെ ചെയർമാനായി ജസ്റ്റിസ് എൻ. കൃഷ്ണൻ നായരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിച്ചു. ഹൈക്കോടതി റിട്ട. ജഡ്ജിയായ കൃഷ്ണൻ നായർ ശബരിമലയിലെ ആദ്യത്തെ സ്പെഷ്യൽ കമ്മീഷണറായിരുന്നു. മൂന്നംഗ സമിതിയിൽ കവടിയാർ കൊട്ടാരം പ്രതിനിധി,ചാ‌ർട്ടേഡ് അക്കൗണ്ടന്റ് എന്നിവരെ നിയമിക്കാനുണ്ട്.