വരും ദിവസങ്ങളിൽ കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Monday 07 September 2020 4:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ, മലപ്പുറം , കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയാകും ലഭിക്കുക. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,മലപ്പുറം എന്നീ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.

എറണാകുളം , ഇടുക്കി, വയനാട് , കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ കനത്ത മഴക്ക് സാദ്ധ്യതയുണ്ട്. പൊതുവിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്‌ച പതിമൂന്ന് ജില്ലകളിൽ ശക്തമായ മഴ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. തീരദേശങ്ങളിൽ കനത്ത കാ‌‌റ്റിനും, തിരമാലയ്‌ക്കും സാദ്ധ്യതയുള‌ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.