ചന്ദ്രയുടെ തി​രി​ച്ചുവരവ്

Tuesday 08 September 2020 4:38 AM IST

എ.കെ. സാജൻ സംവി​ധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന പൃഥ്വി​രാജ് ചി​ത്രത്തി​ലൂടെ അരങ്ങേറ്റം കുറി​ച്ച
ചന്ദ്രാലക്ഷ്മൺ​ തി​രി​ച്ചുവരവി​നൊരുങ്ങുന്നു....

പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞ് ഗോസ്റ്റ് െെററ്റർ ​എന്ന സി​നി​മയി​ലൂടെ മലയാളത്തി​ലേക്ക് തി​രി​ച്ചുവരുവരാൻ ഒരുങ്ങുകയാണ് ചന്ദ്രാലക്ഷ്മൺ​. ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് ​മു​ൻ​പ് ​ലോ​ക്ക്ഡൗ​ൺ​ വന്നു.​പുതി​യ വി​ശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചന്ദ്ര.

​ ഞാ​ൻ​ ​നി​മി​ത്ത​ത്തി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ഒ​രാ​ളാ​ണ്.​ ​ഒ​ന്നും​ ​ഞാ​ൻ​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ക്കാറി​ല്ല​ .​ ​എ​ന്താ​ണോ​ ​സം​ഭ​വി​ക്കു​ന്ന​ത് ​അ​ത​നു​സ​രി​ച്ച് ​ഞാ​ൻ​ ​ മുന്നോട്ടുപോവുകയാണ് ​പ​തി​വ്.​ ​എ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​ ​എ​ ​കെ​ ​സാ​ജ​ന്റെ​ ​​സ്റ്റോ​പ്പ് ​വ​യ​ല​ൻ​സാ​ണ്.​ ​ഇ​പ്പോ​ൾ​ ​ഞാ​ൻ​ ​തി​രി​ച്ചു​വ​രു​ന്ന​ ​സി​നി​മ​യു​ടെ​ ​പേ​ര് ​'​ഗോ​സ്റ്റ് ​റൈ​റ്റ​ർ​'.​ ​ര​ണ്ടി​ന്റെ​യും​ ​ടൈ​റ്റി​ൽ​ ​ഇം​ഗ്ലീ​ഷി​ലാ​ണ് .​ഞാ​ൻ​ ​ഈ​ ​ചി​ത്രം​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ന് ​ഇ​തി​ന്റെ​ ​ടൈ​റ്റി​ലും​ ​ഒ​രു​ ​കാ​ര​ണ​മാ​ണ്.​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ശോ​ശാ​മ്മ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഭ​ർ​ത്താ​വാ​ണ് ​​ ​ഗോ​സ്റ്റ് ​റൈ​റ്റ​ർ.​ ​പോൾ എന്ന പുതുമുഖമാണ് ആ കഥാപാത്രം അവതരി​പ്പി​ക്കുന്നത്. നാ​ട്ടി​ലെ​ ​അ​ത്യ​വ​ശ്യം​ ​ന​ല്ല​പേ​രു​ള്ള​ ​ഒ​രു​ ​പാ​തി​രി​യു​ടെ​ ​ക​ഥ​ ​എ​ഴു​തു​കയാണ് അയാൾ. ​ ​ഇ​തി​നി​ട​യി​ൽ​ ​പാ​തി​രി​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​ര​ഹ​സ്യം​ ​അ​ദ്ദേ​ഹം​ ​അ​റി​യു​ന്നു.​ ​അ​തി​നെ​ ​ചു​റ്റു​പ​റ്റി​യാ​ണ് ​ക​ഥ​ ​ പുരോഗമി​ക്കുന്നത്. ​ ​ആ​ദ്യ​മാ​യി​ ​മേ​ക്ക​പ്പി​ടാ​തെ​ ​ഞാ​ൻ​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​എ​ത്തു​ന്ന​ ​സി​നി​മ​യാ​ണി​ത്.​ ​ഗോ​സ്റ്റ് ​റൈ​റ്റ​റി​ന്റെ​ ​നി​ർ​മാ​താ​വ് ​ര​വി​ ​മേനോൻ സാ​റാ​ണ് ​ എ​ന്നെ​ ​ഈ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ച​ത്.​ന​വാ​ഗ​ത​നാ​യ​ ​എം.​ആ​ർ.​അ​ജ​യ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ.
സ്വന്തം എന്ന സീരി​യലി​ലെ സാ​ന്ദ്ര​ ​നെ​ല്ലി​ക്കാ​ട​ൻ​ ​എ​നി​ക്ക് ​അ​ന്ന് ​അ​ടി​ ​കു​റെ​ ​വാ​ങ്ങി​ത്ത​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ന്ന് ​മ​ല​യാ​ളി​ക​ൾ​ ​എ​ന്നെ​ ​ഓ​ർ​ക്കു​ന്ന​ത് ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂടെയാണ്.​ ​സ്വ​ന്തം​ ​സീ​രി​യ​ലി​ൽ​ ​അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ​ ​അ​ടി​ ​ഇ​ഷ്ടം​ ​പോ​ലെ​ ​കി​ട്ടി​യി​ട്ടു​ണ്ട് ,​ ​അ​മ്പ​ല​ങ്ങ​ളി​ലെ​ല്ലാം​ ​പോ​വു​മ്പോ​ൾ​ ​പു​റ​കി​ൽ​കൂ​ടി​ ​വ​ന്ന് ​കു​ട​ ​വ​ച്ച് ​കു​ത്തി​യി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​വ​രു​മു​ണ്ട്.​ ​അ​വ​രോ​ടൊ​ന്നും​ ​പ​റ​ഞ്ഞി​ട്ട് ​കാ​ര്യ​മി​ല്ല​ ​അ​തു​കൊ​ണ്ട് ​ത​രു​ന്ന​തെ​ല്ലാം​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഏ​റ്റു​വാ​ങ്ങും​ .

എന്നാണ് കല്യാണം എന്ന ​ ​ചോ​ദ്യം​ ​കേ​ട്ട് ​ഞാ​ൻ​ ​മ​ടു​ത്തു.​​ കല്യാണം കഴി​ക്കാത്ത ഞാൻ കല്യാണം കഴി​ച്ച് അമേരി​ക്കയി​ൽ സെറ്റി​ലായി​ എന്ന വാർത്ത വന്നത് അടുത്തി​ടെയാണ്. അതുകണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചി​രി​ച്ചു. ​​ക​ല്യാ​ണം​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​എ​ടു​ത്തു​ചാ​ടി​ ​ചെയ്യേണ്ട​ ​ഒ​രു​ ​കാ​ര്യ​മ​ല്ല.ഇത്രയും കാലമായി​ കല്യാണം കഴി​ക്കാത്തത് പ്രേമ െെനരാശ്യം കാരണമാണോ എന്നുചോദി​ച്ചാൽ അല്ല എന്നാണ് ഉത്തരം. ​ഞാ​ൻ​ ​ഒ​രു​ ​ അവശ ​കാ​മു​കി​യൊ​ന്നു​മ​ല്ല....​പ്രേ​മ​മൊ​ക്കെ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​പ​ക്ഷെ​ ​നൈ​രാ​ശ്യ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല​ .​ ​എ​ന്റെ​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ത​ന്നെ​ ​പി​ന്നി​ട് ​കാ​മു​ക​ന്മാ​രാ​യി​ട്ടു​ണ്ട്.​ ​പ്ര​ണ​യം​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​ൻ​ ​പ​റ്റി​ല്ലെ​ന്ന​ ​അ​വ​സ്ഥ​യി​ൽ​ ​ഞ​ങ്ങ​ൾ​ ​കൈ​കൊ​ടു​ത്ത് ​പി​രി​ഞ്ഞ​വ​രാ​ണ്.