ആംബുലൻസിലെ പീഡനം: പ്രതിക്കെതിരെ ആറ് വകുപ്പുകൾ
Tuesday 08 September 2020 12:00 AM IST
പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച ഡ്രൈവർ നൗഫലിനെതിരെ പൊലീസ് അറ് വകുപ്പുകൾ ചുമത്തി. തട്ടിക്കൊണ്ടുപോകൽ, കൈകൊണ്ടു പരിക്കേൽപ്പിക്കൽ, സ്ത്രീകളെ അപമാനിക്കൽ, അന്യായതടസം, ബലാത്സംഗം, പട്ടികജാതി പട്ടികവർഗ പീഡനം തടയൽ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് അന്വേഷണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. കുറ്റമറ്റനിലയിൽ അന്വേഷണം നടത്തി എത്രയും വേഗം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ആരോഗ്യപ്രവർത്തകരില്ലാതെ രോഗികളെ മാത്രമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ച സാഹചര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.