പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു

Tuesday 08 September 2020 12:55 AM IST

തിരുവനന്തപുരം: അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും നിയമ നടപടികൾ സ്വീകരിക്കാനും വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം ലഭ്യമാക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭ്യമാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കും നിർദ്ദേശം നൽകി.