കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാനും പീഡനം: ഹോം നഴ്സിനെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചത് കൈകാലുകൾ കെട്ടിയിട്ട്

Tuesday 08 September 2020 3:45 AM IST

കി​ളി​മാ​നൂ​ർ​:​ ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​മെ​ന്നു​ ​പ​റ​ഞ്ഞ് 44​ ​കാ​രി​യാ​യ​ ​ഹോം​ ​ന​ഴ്സി​നെ​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​പൈ​ശാ​ചി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കു​ള​ത്തൂ​പ്പു​ഴ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​(​പി.​എ​ച്ച്.​സി​)​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പ്ര​ദീ​പി​നെ ​അ​റ​സ്റ്റ് ചെയ്തു.​ഇയാളെ സർവീസി​ൽ നി​ന്ന് സസ്പെൻഡ് ചെയ്തു. കൈ​കാ​ലു​ക​ൾ​ ​കെ​ട്ടി​യി​ട്ട് ​വാ​യി​ൽ​ ​തോ​ർ​ത്ത് ​തി​രു​കി​ ​​ ​മൃ​ഗീ​യ​മാ​യ​ ​വേ​ട്ട​യാ​ട​ലി​നാ​ണ് ​ഒ​രു​ ​രാ​ത്രി​ ​മു​ഴു​വ​ൻ​ ​ഹോം​ ​ന​ഴ്സ് ​ഇ​ര​യാ​യ​ത്.

ചിതറ സ്വദേശിയായ പ്രതി വാടകയ്ക്ക് താമസിക്കുന്ന ഭരതന്നൂരിലെ വീട്ടിൽ ഈ മാസം മൂന്നിനായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നഴ്സായ കുളത്തൂപ്പുഴ സ്വദേശിനി നാട്ടിൽ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായി. ‌പരിശോധന നടത്തിയത് പ്രദീപിന്റെ മേൽനോട്ടത്തിലായിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി പി.എച്ച്.സിയിൽ വിളിച്ചപ്പോൾ പ്രദീപാണ് ഫോൺ എടുത്തത്. മൂന്നാം തീയതി ഉച്ചയ്ക്കുശേഷം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വെള്ളറടയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ സ്ത്രീ അവിടെ നിന്നാണ് ഭരതന്നൂരിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഒരു രാത്രി മുഴുവൻ പീഡനത്തിന് ഇരയായി. പിറ്റേന്ന് വെള്ളറടയിലെ ബന്ധുവീട്ടിലെത്തി. അവശതകണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെയാണ്‌ വിവരം പറഞ്ഞത്. വെള്ളറട പൊലീസിൽ പരാതി നൽകി. സംഭവം പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് പരാതി കൈമാറി. പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. പ്രദീപിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.