ഡിജിറ്റൽ എക്സലൻസ് അവാർഡ് പൊലീസിന് സമ്മാനിച്ചു
Tuesday 08 September 2020 12:05 AM IST
തിരുവനന്തപുരം: ഇക്കൊല്ലത്തെ ഡിജിറ്റൽ ടെക്‌നോളജി സഭ എക്സലൻസ് അവാർഡ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏറ്റുവാങ്ങി. ഇൻഫോസിസ് സെന്റർ ഹെഡും ജിടെക് ചെയർമാനുമായ സുനിൽ ജോസ് ആണ് അവാർഡ് സമ്മാനിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാമും ചടങ്ങിൽ സംബന്ധിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് ബഹുമതി. സോഷ്യൽ മീഡിയ ഇടപെടലുകൾ, കൊവിഡിന് എതിരെയുള്ള പൊലീസിന്റെ ഡിജിറ്റൽ നടപടികൾ എന്നിവ ഉൾപ്പെടെയാണ് പൊലീസിനെ അവാർഡിന് അർഹമാക്കിയത്. ഡിജിറ്റൽ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏഴ് വർഷത്തിനിടെ കേരളാ പൊലീസിന് ലഭിക്കുന്ന 23ാമത്തെ അവാർഡാണിത്.