അഴിമതി മന്ത്രി മൊയ്തീന്റെ അറിവോടെ: അനിൽ അക്കര

Tuesday 08 September 2020 12:46 AM IST

തൃശൂർ: മന്ത്രി എ.സി മൊയ്തീൻ,മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ,യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ ജനറൽ എന്നിവരുടെ അറിവോടെയാണ് ലൈ‌ഫ്‌ മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ തട്ടിപ്പ് നടന്നതെന്ന് അനിൽ അക്കര എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രി എ.സി മൊയ്തീന് അറ്റാഷെ ജനറൽ,സ്വപ്‌ന സുരേഷ്,ശിവശങ്കർ എന്നിവർ ചേർന്ന് വിഹിതം നൽകിയത്. ലൈഫ് മിഷൻ കരാറിൽ 4.5 കോടി രൂപ കോഴയായി കൈപ്പറ്റിയിട്ടുണ്ടെന്ന വാർത്ത പുറത്തുവിട്ടത് സി.പി.എം ചാനലാണെന്നും അനിൽ അക്കര പത്രസമ്മേളനത്തിൽ പറഞ്ഞു.