ഇന്നലെ 3026 കൊവിഡ് ബാധിതർ

Wednesday 09 September 2020 12:00 AM IST

ആകെ 90,000 കവിഞ്ഞു

തിരുവനന്തപുരം: ഇന്നലെ 3026 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 92,515 ആയി. ഇന്നലെ രോഗബാധിതരായവരിൽ 2723 പേർ സമ്പർക്ക രോഗികളാണ്. 237 പേരുടെ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഒരുദിവസം രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1862 പേർ രോഗമുക്തരായി. 13 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 372.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകൾ പരിശോധിച്ചു. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ രോഗികൾ, 562.