എക്‌സ്പീരിയൻ ടെക്നോളജീസിന് മികവിന്റെ അംഗീകാരം

Wednesday 09 September 2020 3:17 AM IST

തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളിലൊന്നായി ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന എക്‌സ്‌പീരിയൻ ടെക്‌നോളജീസിനെ തിരഞ്ഞെടുത്തു. അമേരിക്കൻ മാഗസിനായ ഐ.എൻ.സി 5000 പുറത്തിറക്കിയ പട്ടികയിലാണ് ഈ നേട്ടം.

എക്‌സ്പീരിയൻ ടെക്‌നോളജീസിന്റെ റാങ്കിംഗ് 2018 മുതൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. എൻജിനിയറിംഗ് സേവനങ്ങളിൽ ശ്രദ്ധിക്കുന്ന ഫിൻടെക്, ഇൻസുർടെക്, ഹെൽടെക്, റീട്ടെയിൽ, ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് എന്നിവയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനാകുന്നതാണ് കമ്പനിയുടെ കരുത്തെന്ന് എക്‌സ്പീരിയൻ ടെക്‌നോളജീസിന്റെ സഹസ്ഥാപകനും ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് മേധാവിയുമായ മനോജ് ബൽരാജ് പറഞ്ഞു.

കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും എക്‌സ്പീരിയൻ ടെക്‌നോളജീസ് മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. അമേരിക്ക, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ പുതിയ ഉപഭോക്താക്കളെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.