സ്ത്രീത്വത്തെ അവഹേളിച്ചത് പ്രതിഷേധാർഹം: ബി.ഡി.എം.എസ്
Thursday 10 September 2020 12:07 AM IST
ചേർത്തല: രോഗശയ്യയിൽ പോലും സ്ത്രീത്വം അപമാനിക്കപ്പെടുന്നത് കേരളത്തിന് അപമാനകരവും പ്രതിഷേധാർഹവുമാണെന്ന് ബി.ഡി.എം.എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരിക്കുന്നവർ നോക്കുകുത്തികളായാൽ സമൂഹം വോട്ടുകുത്തികളാവില്ലെന്ന് ഓർക്കണമെന്നും അനാസ്ഥ കാട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി സംഘടിപ്പിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മോനിഷ, നേതാക്കളായ ഗീത മധു,ഇന്ദിരാദേവി,ലതാ ബാലൻ,അജിത സന്തോഷ്,ഷിനി ഷൈലജൻ,സലീല ഗോപിനാഥ്,ബിന്ദു എന്നിവർ സംസാരിച്ചു.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലാ നേതാക്കൾ പങ്കെടുത്തു.