209 പേർക്ക് കൂടി കൊവിഡ്
Wednesday 09 September 2020 1:54 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെ 209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 33 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 204 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
കടയ്ക്കൽ ആനപ്പാറ, വെള്ളാർവട്ടം, കരുനാഗപ്പള്ളി പട നോർത്ത്, കുലശേഖരപുരം പുതിയകാവ്, കൊല്ലം നഗരത്തിലെ തൃക്കടവൂർ, അയത്തിൽ, കടവൂർ, പള്ളിമുക്ക്, തഴവ മുല്ലശേരി ജംഗ്ഷൻ, തേവലക്കര കോയിവിള, പടിഞ്ഞാറ്റിൻകര, പിറവന്തൂർ പുന്നല വില്ലമുക്ക് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 191 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,689 ആയി.