60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടുപടിക്കലിൽ, സംവിധാനവുമായി എറണാകുളം ജില്ലാ ഭരണകൂടം

Wednesday 09 September 2020 8:54 AM IST

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ 60 വയസിന് മുകളിലുള്ളവർക്ക് പുതിയ സംവിധാനവുമായി ജില്ലാ ഭരണകൂടം. 60 വയസിനു മുകളിലുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടു പടിക്കലിൽ എത്തിക്കുന്നതാണ് സംവിധാനം. ഇതിനായി ജില്ലയിൽ പ്രത്യേക കോൾ സെന്റർ തുറന്നു.

രാവിലെ ആറ് മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് പ്രവര്‍ത്തിക്കുന്നത്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികൾ, സന്നദ്ധ സേവകർ, കുടംബശ്രീ പ്രവര്‍ത്തകർ എന്നിവർക്കാണ് ചുമതല. വിളിക്കുന്നവർക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തും. 0484 2753800 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.