കൊവിഡിൽ ശില്പ നിർമ്മാണം നിലച്ചു; തൊഴിലാളികൾ പട്ടിണിയിൽ
Thursday 10 September 2020 12:41 AM IST
തൃത്താല: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് ശ്രീകൃഷ്ണജയന്തി കടന്നുപോകുമ്പോൾ ശില്പനിർമ്മാണം ഉപജീവനമാക്കിയ 12 സ്ത്രീ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. തണ്ണീർക്കോട് പച്ചേരി വടക്കേ വളപ്പിൽ 12 തൊഴിലാളികളാണ് ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായത്. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് നിരവധി ശില്പവില്പന നടക്കാറുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ എല്ലാം ലോക്കായി. ഗുരുവായൂർ ഉൾപ്പെടെയുളള പ്രധാന തീർത്ഥാന കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് ശില്പങ്ങൾ വില്പനയ്ക്ക് നൽകാറുണ്ട്. വിഷുക്കാലത്തും ഇവരുടെ ശില്പങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ട്. 150 മുതൽ 2000 രൂപ വരെയുളള ശില്പങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്.