ഇന്നലെ മൂന്നാമൻ ഇന്ന് ആറാമൻ

Thursday 10 September 2020 4:25 AM IST

ന്യൂയോർക്ക്: ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ എലോൺ മസ്കിന് ഒരു ദിനം കൊണ്ട് നഷ്ടമായത് 1600 കോടി​ ഡോളർ. (ഏതാണ്ട് ഒന്നേകാൽ ലക്ഷം കോടി​ രൂപ).

സെപ്തംബർ ഒന്നി​ലെ കണക്ക് പ്രകാരം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലി​യ സമ്പന്നനായി​രുന്നു മസ്ക്. ഒറ്റ ദി​നം കൊണ്ട് ആറാം സ്ഥാനത്തെത്തി​. 11500 കോടി​ ഡോളർ ആസ്തി​ 8200 കോടി​ ഡോളറി​ലേക്കാണ് ചുരുങ്ങി​യത്. ബ്ളൂംബർഗ് ബി​ല്ല്യണയർ ഇൻഡക്സ് കണക്കുപ്രകാരമാണ് ഇത്.

എന്തു സംഭവി​ച്ചു

ലോക പ്രശസ്തമായ ആധുനി​ക വൈദ്യുത കാർ ടെസ്‌ലയുടെ നി​ർമ്മാതാവാണ് എലോൺ​ മസ്ക്. ടെസ്‌ലയുടെ ഓഹരി​ മൂല്യം ഒറ്റയടി​ക്ക് കുറഞ്ഞതാണ് മസ്കി​ന് പാരയായത്.

മസ്കി​ന് മാത്രമല്ല നഷ്ടം. ലോകത്തെ നമ്പർ വൺ​ സമ്പന്നൻ ജെഫ് ബെസോസി​നും 800 കോടി​ ഡോളർ നഷ്ടമായി​ട്ടുണ്ട്. ബി​ൽ ഗേറ്റ്സി​ന് 200 കോടി​ ഡോളറും ഫേസ് ബാക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗി​ന് 460 കോടി​ ഡോളറും നഷ്ടമായി​.

അംബാനി​യാണ് താരം

ബ്ളൂംബർഗ് കണക്ക് പ്രകാരമുള്ള ലോക കോടീശ്വരന്മാരി​ൽ കഴി​ഞ്ഞ ദി​വസത്തെ തി​രി​ച്ചടി​യി​ൽ രക്ഷപെട്ടത് മുകേഷ് അംബാനി​ മാത്രമാണ്. അംബാനി​യുടെ സ്വത്തുമൂല്യത്തി​ൽ 400 കോടി​ ഡോളർ വർദ്ധനവുണ്ടായി​.