ബാങ്ക് ഉടമയുടെ തട്ടിപ്പറിയാതെ പട്ടിണിയോടെ നായ

Wednesday 09 September 2020 9:46 PM IST
  • ജീവകാരുണ്യ സംഘടന ഏറ്റെടുത്തു

പത്തനംതിട്ട: ബാങ്ക് തട്ടിപ്പ് കേസിൽ യ‌ജമാനൻ അറസ്റ്റിലായതോടെ പട്ടിണിയിലായ നായയ്ക്ക് പൊലീസ് തുണയായി. പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിന്റെ വകയാറിലെ വീട്ടിൽ ദിവസങ്ങളായി ആഹാരമില്ലാതെ കഴിയുകയായിരുന്നു രാജപാളയം ഇനത്തിൽപ്പെട്ട നായ. നല്ല ആഹാരവും സംരക്ഷണവും കിട്ടിയിരുന്ന നായ ഇപ്പോൾ എല്ലുംതോലുമായി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പൊലീസും മറ്റും എത്തിയപ്പോൾ ആരും നായയെ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പൊലീസ് തന്നെ ഇന്നലെ നായയ്ക്ക് ഭക്ഷണമെത്തിച്ചു. തെരുവ്‌ നായ്ക്കളെ സംരക്ഷിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവർത്തകരെ വിളിച്ചുവരുത്തി നായയെ കൈമാറി

.