ജെ.ഇ.ഇ പരീക്ഷാഫലം ഉടൻ: രമേശ് പൊക്രിയാൽ
Wednesday 09 September 2020 11:11 PM IST
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ഫലപ്രഖ്യാപന നടപടികൾ ആരംഭിച്ചു. സർക്കാരിനെ വിശ്വസിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളോടും മാതാപിതാക്കളോടും നന്ദി പറയുന്നതായും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. 11ന് ഫലം വരുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരുകൾക്കും അധികൃതർക്കും ഇൻവിജിലേറ്റർമാർക്കും പരീക്ഷ നടത്തിപ്പിന് സഹായിച്ചവർക്കും മന്ത്രി നന്ദി അറിയിച്ചു. സെപ്തംബർ ഒന്നു മുതൽ ആറുവരെയായിരുന്നു പരീക്ഷ. എട്ടുലക്ഷം പേരാണ് മെയിൻ പരീക്ഷ എഴുതിയത്.