ലൈഫ് മിഷൻ: 23 വരെ അപേക്ഷിക്കാം
Thursday 10 September 2020 12:28 AM IST
തിരുവനന്തപുരം: സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ വീടിനായി ഗുണഭോക്താക്കൾക്ക് സെപ്തംബർ 23 വരെ അപേക്ഷിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും ആവശ്യമായ രേഖകൾ സംഘടിപ്പിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാത്പര്യാർത്ഥം സമയം നീട്ടുന്നത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.