പക്ഷികൾ സൂക്ഷിക്കുക, വേട്ടക്കാരും

Friday 11 September 2020 12:04 AM IST

തിരൂർ‌:​ ​പ​ക്ഷി​വേ​ട്ട​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തി​രു​നാ​വാ​യ,​ ​സൗ​ത്ത് ​പ​ല്ലാ​ർ,​ ​ബ​ന്ത​ർ​ ​ക​ട​വ്,​ ​ചെ​മ്പി​ക്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യ​താ​യി​ ​ഫോ​റ​സ്റ്റ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​അ​റി​യി​ച്ചു.​ ​പ​ക്ഷി​ക​ളു​ടെ​ ​വാ​സ​സ്ഥ​ല​ങ്ങ​ൾ​ ​ത​ക​ർ​ക്കു​ന്ന​തും​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​വാ​ച്ച​റെ​യും​ ​നി​യ​മി​ച്ചു. പു​റ​മെ​ ​നി​ന്നു​ള്ള​വ​ർ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​വ​ന്ന് ​വേ​ട്ട​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്ന​ ​പ​രാ​തി​യും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത്ത​ര​ക്കാ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​സി​ .​സി​ .​ടി​ .​വി​ ​കാ​മ​റ​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ​നാ​ട്ടു​കാ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം​ ​വേ​ട്ട​യും​ ​വാ​സ​സ്ഥ​ലം​ ​ന​ശി​പ്പി​ക്കു​ന്ന​തും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടാ​ൽ​ ​നാ​ട്ടു​കാ​ർ​ക്കും​ ​ഫോ​റ​സ്റ്റ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​നെ​ ​അ​റി​യി​ക്കാം.​ ​ന​മ്പ​ർ​:​ 8547602285,​​​ 8547602286,​​​ 9895252471.