പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​യും​ ​കണക്കെടുക്കുന്നു

Friday 11 September 2020 12:05 AM IST

നി​ല​മ്പൂ​ർ​:​ ​വ​ന​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജൂ​ലൈ​ ​മൂ​ന്നി​ന് ​വ​നം​മ​ന്ത്രി​ ​നാ​ടി​ന് ​സ​മ​ർ​പ്പി​ച്ച​ ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​ത്തെ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​മാ​യ​ ​ക​രി​മ്പു​ഴ​യി​ലെ​ ​പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​യും​ ​ക​ണ​ക്കെ​ടു​പ്പ് ​ന​വം​ബ​റി​ൽ​ ​തു​ട​ങ്ങും.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​മൂ​ല​മാ​ണ് ​ന​ട​പ​ടി​ക​ൾ​ ​വൈ​കി​യ​ത്.ജൈ​വ​വൈ​വി​ദ്ധ്യം​ ​മൂ​ലം​ ​മാ​ത്ര​മ​ല്ല​ ​സാം​സ്‌​കാ​രി​ക​പ​ര​മാ​യും​ ​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണ് ​ക​രി​മ്പു​ഴ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​തം.​ ​ന്യൂ​അ​മ​ര​മ്പ​ല​വും​ ​വ​ട​ക്കേ​ക്കോ​ട്ട​ ​മ​ല​വാ​ര​വും​ ​ഉ​ൾ​പ്പെ​ട്ട​ 227.97​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​റാ​ണ് ​സ​ങ്കേ​തം.ആ​ദി​വാ​സി​ ​സ​ങ്കേ​ത​ങ്ങ​ളും​ ​തേ​ക്ക് ​പ്ലാ​ന്റേ​ഷ​നു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യോ​ടു​ ​ചേ​ർ​ന്ന​ 25​ ​കി​ലോ​മീ​റ്റ​ർ​ ​സ​ങ്കേ​ത​ത്തി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ​ ​ത​ന്നെ​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പ്രാ​ധാ​ന്യ​മേ​റി​യ​ ​പ്ര​ദേ​ശ​മാ​ണി​ത്.​ ​വം​ശ​നാ​ശ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ ​പ​ക്ഷി​ക​ളു​ടെ​ ​ആ​വാ​സ​കേ​ന്ദ്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ബേ​ഡ് ​ലൈ​ഫ് ​ഇ​ന്റ​ർ​നാ​ഷ​ന​ൽ​ ​ലോ​ക​ത്തെ​ ​പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളി​ലൊ​ന്നാ​യി​ ​കാ​ണു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ 226​ ​ഇ​നം​ ​പ​ക്ഷി​ക​ൾ,​ 44​ ​ഇ​നം​ ​സ​സ്ത​നി​ക​ൾ,​ 33​ ​ഇ​നം​ ​ഉ​ര​ഗ​ങ്ങ​ൾ,​ 23​ ​ഇ​നം​ ​ഉ​ഭ​യ​ ​ജീ​വി​ക​ൾ,​ 208​ ​ഇ​നം​ ​ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ​ ​എ​ന്നി​വ​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​സ​ർ​വേ​യി​ൽ​ ​മു​മ്പ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ന​വം​ബ​റി​ൽ​ ​തു​ട​ങ്ങു​ന്ന​ ​സ​ർ​വേ​യി​ൽ​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​ ​കൂ​ടി​ ​ക​ണ​ക്കെ​ടു​പ്പ് ​ന​ട​ത്തു​മെ​ന്ന് ​ക​രി​മ്പു​ഴ​ ​വ​ന്യ​ജീ​വി​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​കെ.​സ​ജി​ ​പ​റ​ഞ്ഞു.​എ​ൻ.​ജി.​ഒ​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​വും​ ​ക​ണ​ക്കെ​ടു​പ്പ്.