ട്രെയിൻ റദ്ദാക്കരുത് മന്ത്രി ജി. സുധാകരൻ

Friday 11 September 2020 12:50 AM IST

തിരുവനന്തപുരം: ജനശദാബ്ദി,വേണാട് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി.സുധാകരൻ കത്തയച്ചു. തിരുവനന്തപുരം - കോഴിക്കോട് ജനശദാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശദാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ് പ്രസ് എന്നീ മൂന്നു സ്‌പെഷ്യൽ ട്രെയിനുകൾ അടക്കം ഏഴു ട്രെയിനുകൾ റദ്ദാക്കാനാണ് തീരുമാനം. സർക്കാർ ഓഫീസുകളുടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ദൈനംദിനം യാത്രയ്ക്ക് കൂടുതൽ ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും മന്ത്രി സുധാകരൻ ആവശ്യപ്പെട്ടു.