എഗ്രിമെന്റ് ഇല്ലാത്ത കമ്പനിയുടെ പേരിൽ
Friday 11 September 2020 12:49 AM IST
കാസർകോട്: നിയമവിരുദ്ധമായി പ്രവർത്തിച്ച ഇല്ലാത്ത കമ്പനിയുടെ പേരിലാണ് എം.സി .കമറുദ്ദീൻ എം. എൽ .എ യും ടി .കെ .പൂക്കോയ തങ്ങളും നിക്ഷേപകർക്ക് എഗ്രിമെന്റ് നൽകിയതെന്ന് ആരോപണം. ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന പേരിലാണ് ഇരുവരും ഒപ്പിട്ട് പണം നകിയവർക്ക് എഗ്രിമെന്റ് നൽകിയത്. രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്സൈറ്റിൽ എത്ര തപ്പിയിട്ടും ഇത്തരത്തിൽ ഒരു കമ്പനിയുടെ പേരുവിവരം ലിസ്റ്റിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പരാതി. കൂടുതൽ അന്വേഷണം നടന്നാൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ പേരിൽ ഇടപാട് നടത്തിയതിന് വ്യാജ രേഖ കേസും ചേർക്കേണ്ടി വരും.