വഴിപാടുകൾ പുനഃസ്ഥാപിക്കണം: ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്

Friday 11 September 2020 12:52 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ജീവനക്കാരുടെയും ഭക്തരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും എല്ലാ വഴിപാടുകളും പുനഃസ്ഥാപിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ചടങ്ങുകളും വഴിപാടും കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനഃസ്ഥാപിക്കുകയും എല്ലാ മേഖലയിലും ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യം. ഇതു സംബന്ധിച്ച് ദേവസ്വം ബോർ‌ഡ് പ്രസിഡന്റിന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് കത്തുനൽകി.