അഭയ കേസ്: വിചാരണക്ക് സ്റ്റേ

Friday 11 September 2020 12:09 AM IST

കൊച്ചി: അഭയ കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിലെ വിചാരണ ഹൈക്കോടതി രണ്ടാഴ്‌ച‌ത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. ഹർജിക്കാർക്ക് 70 വയസിനു മേൽ പ്രായമുണ്ട്. താമസ സൗകര്യം പോലും ലഭ്യമല്ലാത്തതിനാൽ വിചാരണയ്ക്കു വേണ്ടി തിരുവനന്തപുരത്തെ കോടതിയിൽ എത്താനും മടങ്ങാനും ബുദ്ധിമുട്ടുണ്ട്. അഭിഭാഷകരും പ്രായമുള്ളവരാണ്. ഇൗ സാഹചര്യത്തിൽ വിചാരണ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹർജി സെപ്തംബർ 30ന് വീണ്ടും പരിഗണിക്കും.