ഇന്നും നാളെയും കനത്ത മഴ
Friday 11 September 2020 12:39 AM IST
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രമറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒാറഞ്ചും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടൽപ്രക്ഷുബ്ദ്ധമാകും. തിരമാലകൾ 3.3 മീറ്റർ വരെ ഉയരാനുമിടയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുത്.