കാസർകോട് ഇന്നലെ 140

Friday 11 September 2020 12:10 AM IST

കാസർകോട് :ജില്ലയിൽ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ 138 .പേർക്കും സമ്പർക്കത്തിലൂടെയാണ് . ഇതരസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തിയവരിൽ ഒരാൾക്ക് വീതം രോഗം ബാധിച്ചു.

നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2001 പേരാണ് ചികിത്സയിലുള്ളത്.

നിരീക്ഷണത്തിൽ 6284 പേരാണുള്ളത്.സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1205 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. . 289 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 162 പേരെ ഡിസ്ചാർജ് ചെയ്തു. 6818 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5747 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4770 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 47 ആയി.

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് ഇന്നലെ

ചെമ്മനാട് 7,​ വോർക്കാടി1,​ മംഗൽപാടി5,​ അജാനൂർ7,​ കുമ്പള 4 ,​കാസർകോട്6 ,​മധൂർ 13,​ നീലേശ്വരം9 ,​മഞ്ചേശ്വരം7 ,​കാഞ്ഞങ്ങാട്13,​ പിലിക്കോട്3,​ കിനാനൂർ കരിന്തളം11 ,​പടന്ന3 ,​ചെറുവത്തൂർ1 ,​മീഞ്ച2 ,​ഉദുമ20,​ ഈസ്റ്റ് എളേരി6,​ പള്ളിക്കര2 ,​ബദിയഡുക്ക1 ,​ചെങ്കള9 മടിക്കൈ1 ,​കുറ്റിക്കോൽ1,​ ബേഡഡുക്ക1,​ കാറഡുക്ക1 ,​തൃക്കരിപ്പൂർ1,​ കോടോംബേളൂർ1,​ പൈവളിഗെ1,​ മൊഗ്രാൽപുത്തൂർ1 ,​പുത്തിഗെ2,​

2001 പേർ നിലവിൽ ചികിത്സയിൽ

6818 കൊവിഡ് ബാധിച്ചത്

4770 ഭേദമായത്

47മരണം