കൊവിഡ് മരണം 396

Friday 11 September 2020 12:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 396 ആയി.

ഇന്നലെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 7ന് മരിച്ച തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂർ സ്വദേശിനി കുഞ്ഞിപ്പാത്തു (69), 8ന് മരിച്ച മലപ്പുറം പൊന്നാനി സ്വദേശി ഉമ്മർകുട്ടി (62), 2ന് മരിച്ച മലപ്പുറം തണലൂർ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാർഡ് സ്വദേശി സരസമ്മ (68), 3ന് മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അഷ്‌റഫ് (63), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സലീന (38), 4ന് മരിച്ച തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രൻ നായർ (58), 5ന് മരിച്ച മലപ്പുറം മാറാഞ്ചേരി സ്വദേശി നബീസ (62), 6ന് മരിച്ച തൃശൂർ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരിച്ച കാസർ‌കോട് സ്വദേശി മാട്ടുമ്മൽ കുഞ്ഞബ്ദുള്ള (57) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.