93 പേർക്ക് കൊവിഡ്

Saturday 12 September 2020 12:55 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 93 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 69 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇതുവരെ ആകെ 4602 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3010 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ജില്ലയിൽ ഇന്നലെ 53 പേർ രോഗമുക്തരായി.ആകെ രോഗമുക്തരായവരുടെ എണ്ണം 3405 ആണ്. ജില്ലക്കാരായ 1161 പേർ ചികിത്സയിലാണ്. ഇതിൽ 1144 പേർ ജില്ലയിലും 17 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. കൊവിഡ്19 ബാധിതരായ 49 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 14736 പേർ നിരീക്ഷണത്തിലാണ്.

ഒരു മരണം കൂടി

സെപ്തംബർ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല കാവുംഭാഗം സ്വദേശി (87) തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചു. കൊവിഡ് ബാധിതരായ 36 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു.