കോഴിക്കോട് ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ; ഭാര്യയെ കാണാതായി

Saturday 12 September 2020 1:49 AM IST

കോഴിക്കോട്: കാരപ്പറമ്പ് കൈരളി വീട്ടിൽ പ്രകാശനെ (51) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ഇന്നലെ രാവിലെയാണ് സംഭവം.ഭാര്യ ശ്രീജയെ (42) പിന്നീട് കാണാതായി. ഇവർ രണ്ടു പേരുംമാത്രമേ ഈ വീട്ടിലുണ്ടായിരുന്നുള്ളു. മക്കളില്ല. ബന്ധുകൾ വിവരം അറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കാണാതായ ശ്രീജയ്ക്കായി അന്വേഷണം തുടങ്ങി. ഇരു നിറത്തിലുള്ള ഇവർക്ക് അഞ്ചടി പൊക്കം വരും. തടിച്ച ശരീരമാണ്. ചുരിദാറാണ് വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നടക്കാവ് പൊലീസിൽ അറിയിക്കമെന്ന് എസ്‌.ഐ അറിയിച്ചു. പ്രകാശന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനും ഭാര്യ ശ്രീജയെ കാണാതായതിതിനും കേസെടുത്തു.