ഡിജിറ്റൽ പാതയിലൂടെ ചെറുകിടക്കാരുടെ കരകയറ്റം
Sunday 13 September 2020 3:46 AM IST
കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനും നിലനിൽപ്പ് സുരക്ഷിതമാക്കാനും ചെറുകിട-ഇടത്തരം ബിസിനസുകാർ ആശ്രയിക്കുന്നത് ഡിജിറ്റൽ രീതികൾ. ഉണർവിലേക്ക് മുന്നേറാൻ 75 ശതമാനം ചെറുകിട-ഇടത്തരം ബിസിനസുകളും ഡിജിറ്റൽപാത സ്വീകരിക്കുകയാണെന്ന് എച്ച്.പിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കി. ബിസിനസ് തന്ത്രങ്ങൾ മാറ്റാനുള്ള അവസരമായാണ് സർവേയിൽ പങ്കെടുത്തുന്ന 64 ശതമാനം പേരും ഈ കൊവിഡ് കാലത്തെ കണ്ടത്.
കൊവിഡ് ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ മേഖലകളിൽ മുന്നിലാണ് ചെറുകിട-ഇടത്തരം ബിസിനസുകൾ. എന്നാൽ, ഡിജിറ്റൽവത്കരണത്തിലൂടെ അതിവേഗം തിരിച്ചുകയറുകയാണ് ഈ മേഖലയെന്ന് എച്ച്.പി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ കേതൻ പട്ടേൽ പറഞ്ഞു.