മുഖ്യമന്ത്രിയുടെ ക്വാറന്റൈൻ പൂർത്തിയായി

Sunday 13 September 2020 12:08 AM IST

തിരുവനന്തപുരം: സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്വാറന്റൈൻ പൂർത്തിയായി. വ്യാഴാഴ്ച ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റീവായതിനാൽ നാളെ മുതൽ അദ്ദേഹം സജീവമാകുമെന്നാണ് വിവരം. യോഗത്തിൽ പങ്കെടുത്ത് ക്വാറന്റൈനിൽ കഴിഞ്ഞ മന്ത്രി ഇ.പി.ജയരാജന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്വാറന്റൈനിലുള്ള ടി.പി.രാമകൃഷ്ണന്റെ ആർ.ടി.പി.സി ആർ ഫലം ഇന്ന് ലഭിക്കും. മന്ത്രി കെ.കെ.ശൈലജ ആന്റിജൻ പരിശോധനാഫലം നെഗറ്റീവായതിനാൽ നാളെ മുതൽ ഓഫീസിലെത്തും. സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മറ്റുള്ള നേതാക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ മന്ത്രി എം.എം.മണി ക്വാറന്റൈനിൽ പോയിരുന്നില്ല.

പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യു​ടെ
ഡ്രൈ​വ​ർ​ക്ക് ​കൊ​വി​ഡ്

കൊ​ല്ലം​:​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യു​ടെ​ ​ഡ്രൈ​വ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ല്ല​ത്തെ​ ​എം.​പി​ ​ഓ​ഫീ​സ് ​അ​ട​ച്ചു.​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​പ്ര​ത്യേ​ക​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​ ​എം.​പി​യും​ ​ഭാ​ര്യ​യും​ ​ഡ​ൽ​ഹി​യി​ലെ​ ​വീ​ട്ടി​ൽ​ ​സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​ഇ​വ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​കും.