പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങി

Sunday 13 September 2020 12:30 AM IST

പത്തനംതിട്ട: നഗരസഭയുടെ ആധുനിക ഇൻഡോർ സ്റ്റേഡിയം നിർമാണം ആരംഭിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തോടെ 16 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. മൂന്ന് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമാണത്തിന് നഗരസഭ വിട്ടുനൽകിയിട്ടുണ്ട്.

ചടങ്ങിൽ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ എ. സഗീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജാസിംകുട്ടി, സിന്ധു അനിൽ, കൗൺസിലർമാരായ രജനി പ്രദീപ്, പി.കെ.ജേക്കബ്, ഏബൽമാത്യു, സുശീല പുഷ്പൻ, കേന്ദ്ര പൊതുമരാമത്തവകുപ്പ് എക്സി.എൻജിനിയർ എം.സത്യൻ, അസി. എൻജിനീയർ ഷാജി, അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ്, കോൺട്രാക്ടർ മുരുകൻ എന്നിവർ സംസാരിച്ചു.

സ്റ്റേഡിയം 5500 സ്ക്വയർഫീറ്റിൽ

  • 4 വോളിബോൾ കോർട്ടുകൾ
  • 2 ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ
  • 6 ഷട്ടിൽ കോർട്ടുകൾ
  • വിസിറ്റേഴ്സ് ലോഞ്ച്
  • വിശ്രമമുറി
  • പവലിയൻ
  • ഇൻഡോർ ഹാൾ
  • ഡ്രസിംഗ് റൂം
  • കോൺഫറൻസ് ഹാൾ
  • 5000 കാണികൾക്ക് ഇരിക്കാം
  • 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
  • 2 രാജ്യാന്തര മത്സരങ്ങൾ ഒരേ സമയം നടത്താം.

സ്റ്റേഡിയം നിർമാണം 22മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് കേന്ദ്ര പൊതുമരാമത്ത് വിഭാഗം അറിയിച്ചിട്ടുള്ളത്. നഗരസഭ എല്ലാ സഹായവും ലഭ്യമാക്കും

റോസ്ലിൻ സന്തോഷ്, ചെയർപേഴ്സൺ

2017 ആഗസ്റ്റ് 17ന് അന്നത്തെ ഗവർണർ പി.സദാശിവമാണ് ഇൻഡോർ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്.