ഓപ്പൺ സർവകലാശാലയ്ക്ക് എതിരല്ല:കേരള യൂണി
Sunday 13 September 2020 12:00 AM IST
തിരുവനന്തപുരം: ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശവും സർക്കാരിന് നൽകിയിട്ടില്ലെന്ന് കേരള സർവകലാശാല അറിയിച്ചു. മഹത്തായ ശ്രീനാരായണ ദർശനങ്ങളുടെ സാരാംശം തലമുറകളിലേക്ക് പകരുന്നതിന് സർവകലാശാല ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് തടയിടാൻ കേരള സർവകലാശാല ശ്രമിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.