മാപ്പിളകലാ അക്കാദമി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം നാളെ
Monday 14 September 2020 12:02 AM IST
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 15ന് രാവിലെ 11ന് മന്ത്രി എ കെ ബാലൻ നിർവഹിക്കും. ഇ കെ വിജയൻ എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നാട്ടുകാർ വിട്ടുനൽകിയ 20 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് സാംസ്‌കാരിക വകുപ്പ് കെട്ടിടം പണിയുന്നത്.