ഓണം കഴിഞ്ഞിട്ടും പച്ചക്കറി വില ഉയർന്നു തന്നെ
Tuesday 15 September 2020 12:50 AM IST
പാലക്കാട്: ഓണക്കാലത്ത് റോക്കറ്റേറിയ പച്ചക്കറി വില രണ്ടാഴ്ച പിന്നിട്ടിട്ടും ഉയർന്നു തന്നെ. ഓണസമയത്തേക്കാളും ഇരട്ടി വിലയാണ് പല ഇനങ്ങൾക്കും. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന ബീൻസിന് ഇന്നലെ 95. കഴിഞ്ഞാഴ്ച 55 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് നിലവിൽ 75.
കൊവിഡ് വ്യാപനത്തിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് പച്ചക്കറിയുടെ ഈ വിലക്കയറ്റം താങ്ങാനാവാത്തതാണ്. കൊവിഡ് മൂലം പല മാർക്കറ്റുകളും അടഞ്ഞ് കിടക്കുന്നതിനാലാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ഇനം- ഇന്നലത്തെ വില- ഓണക്കാല വില (കിലോയിൽ)
- ബീൻസ് (പച്ച)- 95- 45
- ബീൻസ് (വെള്ള)- 85- 45
- ബീട്ട്‌റൂട്ട്- 44- 38
- കാബേജ്- 30- 32
- കാരറ്റ്- 78- 62
- കോളിഫ്ളവർ- 42- 38
- ചേന- 26- 28
- ചെറിയഉള്ളി- 75- 55
- കുമ്പളങ്ങ- 24- 22
- കോവയ്ക്ക- 48- 54
- കൊത്തമര- 42- 35
- മത്തൻ- 28- 30
- മുരങ്ങക്കായ- 72- 67
- വഴുതിന- 34- 36
- നാടൻ വഴുതിന- 28- 26
- പാവയ്ക്ക- 60- 30
- പയർ- 60- 45
- സവാള- 32- 26
- വെള്ളരിക്ക- 22- 30
- വെണ്ടക്ക- 80- 35
- തക്കാളി- 50- 48
- പച്ചമുളക്- 90- 70
- ഉരുളക്കിഴങ്ങ്- 59- 55
- വെളുത്തുള്ളി- 150- 140
- പടവലം- 38- 32
- ഇഞ്ചി- 115- 100
- തേങ്ങ- 40- 40