ഇസ്രയേൽ- ബഹ്റൈൻ കരാറിനെ സ്വാഗതം ചെയ്ത് ഒമാൻ
മസ്കറ്റ്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ.ചില അറബ് രാജ്യങ്ങൾ സ്വീകരിച്ച തന്ത്രപ്രധാന നടപടികൾ സമാധാനം സ്ഥാപിക്കാനും പലസ്തീൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കുന്നതിനും കാരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകത്താകമാനവും മിഡിൽ ഈസ്റ്റിൽ വിശേഷിച്ചും ശാശ്വതമായ സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരുടെയും അറബ് രാജ്യങ്ങളുടെയും ആവശ്യമായ ദ്വിരാഷ്ട്ര പരിഹാരമെന്ന നിർദേശത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ഒമാൻ അഭിപ്രായപ്പെട്ടു.