മധുരം പങ്കുവച്ച് കോൺഗ്രസ്
കോന്നി : കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന വേളയിൽ മധുരം പങ്കുവച്ച് കോൺഗ്രസ്. അടൂർ പ്രകാശിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായതെന്ന പ്രഖ്യാപനവുമായായിരുന്നു ആഹ്ളാദം. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ രാഷ്ട്രീയം കളിച്ചതായും അടൂർ പ്രകാശിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം, ജി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ശ്യാം എസ് കോന്നി, പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയി, ലീലാരാജൻ, ജോയി തോമസ്, സുലേഖ വി.നായർ ,മോഹനൻകാലായിൽ, ജോയൽ മാത്യു, രാജീവ് മള്ളൂർ, ഷിനു അറപ്പുരയിൽ, റോബിൻ മോൻസി, ഫൈസൽ കോന്നി, ജയദേവ് വിക്രം, ജോൺ കിഴക്കേതിൽ, സൗദാ റഹിം, പ്രിയ എസ്. തമ്പി, അനിസാബു, ലിസി സാം, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു..