ജില്ലയിൽ ഇന്നലെ 16 പേർക്ക് കൊവിഡ്
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
119 പേർ രോഗമുക്തരായി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (ചെമ്പനോലി പുള്ളിക്കല്ല് ജംഗ്ഷൻ, റബർ ബോർഡ് അവസാനിക്കുന്ന ഇടം മുതൽ ആറാട്ടുമൺ വളവ് വരെ റോഡിന്റെ ഇരുവശങ്ങളും, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, നാല് (വാഴയിൽപ്പടി കുഴിപ്പറമ്പിൽ ഭാഗം) എന്നീ സ്ഥലങ്ങളിൽ 14 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം
നിയന്ത്രണം ദീർഘിപ്പിച്ചു
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ആഞ്ഞിലിത്താനം, കോളങ്ങര ഭാഗം) ൽ 15 മുതൽ ഏഴു ദിവസത്തേക്കു കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (തവിട്ടുപൊയ്ക ഭാഗം), നിരണം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (താഴുമ്പാൽപ്പടി പാലാംപറമ്പിൽ റോഡിൽ വള്ളക്കടവ് ഭാഗം) എന്നീ സ്ഥലങ്ങൾ 15 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി