ആർക്കിടെക്ചർ ഓപ്ഷൻ നൽകാം
Tuesday 15 September 2020 12:00 AM IST
തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പുതുതായി ഓപ്ഷൻ നൽകാം. ഇതിനകം ഓൺലൈൻ ഓപ്ഷൻ നൽകിയവർക്കാണ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാൻ അവസരം. www.cee.kerala.gov.in വെബ്സൈറ്റിൽ 18ന് വൈകിട്ട് 4വരെ ഓപ്ഷനുകൾ നൽകാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471-2525300