കോഴിക്കോട് ഇന്നലെ 382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 345 പേർക്ക് സമ്പർക്കം വഴി

Tuesday 15 September 2020 2:19 AM IST

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 345 പേർക്കും വൈറസ് ബാധ സമ്പർക്കം വഴിയാണ്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 123 പേർ രോഗമുക്തി നേടി.കോർപ്പറേഷൻ പരിധിയിൽ 163 പേർക്കും രാമനാട്ടുകരയിൽ 53 പേർക്കും ഇന്നലെ പോസിറ്റീവായി. രോഗബാധിതരിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 9 പേർക്കും വൈറസ് ബാധയുണ്ടായി.

 ഉറവിടം വ്യക്തമല്ലാത്ത കേസുകൾ 25

കോഴിക്കോട് കോർപ്പറേഷൻ 8, ചെക്യാട് 2, കോടഞ്ചേരി 2, ഒളവണ്ണ 2, രാമനാട്ടുകര 2, എടച്ചേരി 1, കൊയിലാണ്ടി 1, തൂണേരി 1, പനങ്ങാട് 1, വടകര 1, വേളം 1, കൊടുവളളി 1, നന്മണ്ട 1, വയനാട് 1.

 സമ്പർക്കം വഴി 345

കോഴിക്കോട് കോർപ്പറേഷൻ 163, രാമനാട്ടുകര 53, അഴിയൂർ 29, നരിപ്പറ്റ 14, ബാലുശ്ശേരി 13, പനങ്ങാട് 11, പെരുവയൽ 6, വടകര 5, കക്കോടി 5, ഉണ്ണികുളം 5, ഒളവണ്ണ 4, ഫറോക്ക് 3, ചേമഞ്ചേരി 2, കോടഞ്ചേരി 2, കാക്കൂർ 2, കൊടിയത്തൂർ 2,

കൊടുവളളി 2, കോട്ടൂർ 2, പെരുമണ്ണ 2, ചെക്യാട് 1, ഏറാമല 1, കുന്ദമംഗലം 1, കുററ്യാടി 1, ഓമശ്ശേരി 1, മുക്കം 1, തിരുവളളൂർ 1, കായക്കൊടി 1, കൂരാച്ചുണ്ട് 1, കുരുവട്ടൂർ 1, നന്മണ്ട 1, നടുവണ്ണൂർ 1, പുതുപ്പാടി 1, താമരശ്ശേരി 1, മരുതോങ്കര 1, തലക്കുളത്തൂർ 1, ചാത്തമംഗലം 1, മലപുറം 3.