മന്ത്രി ഇ .പി ജയരാജന്റെ ഭാര്യ വക്കീൽ നോട്ടീസ് അയച്ചു

Monday 14 September 2020 11:09 PM IST

തിരുവനന്തപുരം: അപകീർത്തികരവും വാസ്തവവിരുദ്ധവുമായ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന് എതിരെ മന്ത്രി ഇ .പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര വക്കീൽ നോട്ടീസ് അയച്ചു. സമൂഹത്തിന് മുന്നിൽ തന്നെ അപമാനിതയാക്കിയെന്നും തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ് വാർത്ത പ്രസിദ്ധീകരിച്ചവരുടെ ലക്ഷ്യമെന്നും പി .കെ. ഇന്ദിര നോട്ടീസിൽ വ്യക്തമാക്കി. സ്ഥാപനത്തിലെ ഏഴുപേർക്കെതിരെയാണ് നോട്ടീസ്.

നിർവ്യാജം ഖേദം പ്രകടിപ്പിച്ച് വാർത്ത തിരുത്തി പ്രസിദ്ധീകരിക്കണമെന്നും അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വക്കറ്റ് പി .യു. ശൈലജൻ മുഖേന അയച്ച നോട്ടീസിൽ പറയുന്നു.