സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ല
Monday 14 September 2020 11:29 PM IST
തിരുവനന്തപുരം: സ്‌കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര സർക്കാരും മറിച്ചൊന്നും പറഞ്ഞിട്ടില്ല. ഓഡിറ്റോറിയങ്ങൾ വ്യവസ്ഥകളോടെ പ്രവർത്തിക്കാൻ അനുമതി നൽകും. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ അന്യസംസ്ഥാന തൊഴിലാളികൾ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. വീടുകളിൽ കഴിഞ്ഞുകൊണ്ടുള്ള നിരീക്ഷണം വിജയകരമാണ്.