221 പേർ വീടുകളിൽ ചികിത്സയിൽ

Monday 14 September 2020 11:50 PM IST

കൊല്ലം: കൊവിഡ് ബാധിച്ച 221 പേർ ജില്ലയിൽ ഗൃഹ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 263 പേരാണ് ഗൃഹചികിത്സയിൽ പ്രവേശിച്ചത്. 42 പേർ രോഗം ഭേദമായി ഗൃഹനിരീക്ഷണത്തിൽ നിന്ന് പുറത്തുവന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികൾക്കാണ് സ്വന്തം വീടുകളിൽ ചികിത്സ നൽകുന്നത്.

രോഗ സ്ഥിരീകരണം നടത്തിയ ശേഷം ഗൃഹചികിത്സയിൽ പ്രവേശിക്കുന്നവർ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം മരുന്ന്, ലഘുവ്യായാമം, ഉറക്കം, ആഹാരരീതികൾ എന്നിവ പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അധികൃതരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം. മറ്റു രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ പത്താം ദിവസം ആന്റിജൻ/ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും. നെഗറ്റീവായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതോടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്ക് വീടിന് പുറത്തിറങ്ങാം.